പരിയാരം : കൃഷിയിടങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയ കാട്ടുപന്നികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ, മുക്കൂന്ന് വാർഡുകളിൽ കർഷക രക്ഷ സേനയെത്തി.രണ്ട് വാർഡുകളിലെയും വിവിധ ഇടങ്ങളിലെ കൃഷികൾ പന്നികൾ കൂട്ടമായെത്തി നശിപ്പിക്കുക പതിവാണ്. ആയിരക്കണക്കിന് രൂപയുടെ നെൽകൃഷി,വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ പന്നികൾ നശിപ്പിച്ചിരുന്നു.വിവിധ ഭാഗങ്ങളിൽനിന്ന് പന്നി ശല്യത്തെക്കുറിച്ച് ഒട്ടേറെ പരാതികളാണ് മെമ്പർമാർക്ക് ലഭിച്ചു കൊണ്ടിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി കൈക്കൊണ്ടത്.മെമ്പർമാരായ പി വി സജീവൻ,കെ പി സൽമത്ത്,തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിൽ എം. പാനൽ ഷൂട്ടർമാരായ കെ.സുരേഷ് കൂമാർ, കെ. സജിഷ് , പി.പ്രഭാകരൻ, പി. അജയൻ അടങ്ങുന്ന കർഷക രക്ഷ സേനയാണ് കാട്ടു പന്നികളെ വെടിവെച്ചു വീഴ്ത്തുക.ഇതിനായുള്ള ഓപ്പറേഷൻ ഇരിങ്ങൽ വാർഡിൽ തുടങ്ങി വെച്ചത് രാവിലെ മുതൽവൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷനിൽ വെടിവെച്ചു വീഴ്ത്തിയ പന്നികളെ ആളൊഴിഞ്ഞ മേഖലയിൽ സംസ്കരിക്കും.
The Farmers' Rescue Force was deployed in Pariyaram Grama Panchayat following an increase in wild boar infestation.